Kerala

കീം റാങ്ക് പട്ടിക: സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല

കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷൻ ബെഞ്ച് നിരാകരിച്ചു. ഇതോടെ സർക്കാരിന് പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാകില്ല

പ്രോസ്‌പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്‌കോർ പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവെച്ചു. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനും കോടതി നിർദേശിച്ചിരുന്നു

ഇതോടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നിരവധി പേർ പട്ടികക്ക് പുറത്തുപോകും. എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കീം.

The post കീം റാങ്ക് പട്ടിക: സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി; സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല appeared first on Metro Journal Online.

See also  ബിജെപിക്ക് പണാധിപത്യത്തിന്റെ രീതി; കുഴൽപ്പണ കേസ് സമഗ്രമായി അന്വേഷിക്കണം: എംവി ഗോവിന്ദൻ

Related Articles

Back to top button