Kerala

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. സൗത്ത് 24 പർഗനാസ് ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് തൃണമൂൽ ബ്ലോക്ക് പ്രസിഡന്റ് റസാഖ്‌ ഖാൻ കൊല്ലപ്പെട്ടത്. വെട്ടിയും വെടിവെച്ചുമാണ് കൊലപാതകം നടന്നത്.

ഭംഗർ ബസാറിൽ നിന്ന് മാരീചയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ആക്രമികൾ ആദ്യം ഖാനെ വെടിവെച്ച് വീഴ്ത്തുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിൽ കാനിംഗ് എംഎൽഎയും തൃണമൂൽ നേതാവുമായ സൗകത് മൊല്ല ഞെട്ടൽ പ്രകടിപ്പിച്ചു. ഇന്ത്യ സെക്കുലർ ഫ്രണ്ട് എന്ന സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കൊലാപതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

The post ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്നു appeared first on Metro Journal Online.

See also  കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്ത് വാക്കത്തി

Related Articles

Back to top button