Kerala

നെടുമങ്ങാട് നീന്തൽ പരിശീലന കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ ആരോമൽ(13), ഷിനിൽ(14) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നീന്തൽ പരിശീലനത്തിന് ഉപയോഗിക്കുന്ന കുളത്തിൽ അനുമതിയില്ലാതെയാണ് കുട്ടികൾ ഇറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.

മൃതദേഹങ്ങൾ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

See also  പിവി അൻവറിന്റെ പരാതിയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണൻ

Related Articles

Back to top button