Kerala
സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെയാണ് പാമ്പുകടിച്ചത്. ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിലും സെക്രട്ടേറിയറ്റിൽ നിന്ന് ചേര പാമ്പിനെ പിടികൂടിയിരുന്നു. ഭക്ഷ്യ വകുപ്പിൽ ദർബാർ ഹാളിനു പിൻഭാഗത്തായി ഫയൽ റാക്കുകൾ കൂട്ടിയിട്ട സ്ഥലത്താണ് പാമ്പിനെ അന്ന് കണ്ടത്. ഇതിനു മുന്‍പും സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടവരുണ്ട്.
The post സെക്രട്ടറിയേറ്റിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു appeared first on Metro Journal Online.