Local

എസ് എസ് എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ്തുടക്കമായി

മുക്കം: വൈവിധ്യമായ മനുഷ്യ കുലത്തെ ഒന്നിച്ച് ചേർക്കുന്നതാണ് സാഹിത്യമെന്ന് യുവ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ വിമീഷ് മണിയൂർ പറഞ്ഞു. കാരശ്ശേരിയിൽ നടന്ന എസ് എസ് എഫ് മുക്കം ഡിവിഷൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്‌ത്‌ സംസാ രിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ മനസ്സുകളിൽ സ്നേഹത്തിൻ്റെ സന്ദേശം കൊത്തി വെക്കുന്നതിൽ സാഹിത്യത്തിന് വലിയ പങ്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ ഉസ്മ‌ാൻ സഅദി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി.എ അഹ്‌മദ് റാസി സന്ദേശ പ്രഭാഷണം നടത്തി. നിസാം കാരശ്ശരി, രജീഷ് പി, മുഹമ്മദ് എൻ കെ സംസാരിച്ചു. മജീദ് പൂത്തൊടി, നാസർ ചെറുവാടി, സി കെ ശമീർ, അബ്‌ദുൽ അസീസ് കൊടി യത്തൂർ, നജീബ് സഖാഫി നരിക്കുനി, അശ്റഫ് കെ വി, ഡോ. അബ്‌ദുൽ മജീദ്, കെ സി അബ്‌ദുൽ മജീദ്, എം പി അബ്‌ദുൽ സലീം, ഉസ്‌മാൻ മാറാടി, മുബശിർ കെ സി സം ബന്ധിച്ചു. അബ്‌ദുൽ ബാരി സ്വാഗതവും നബീൽ വലിയ പറമ്പ് നന്ദിയും പറഞ്ഞു.

ഇന്ന് 7 മണിക്ക് നടക്കുന്ന സമാപന സംഗമം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുഹമ്മദലി കിനാലൂർ അനുമോദന പ്രഭാഷണം നടത്തും.

See also  സി.ബി.ഐക്ക് സർക്കാർ പൂട്ട്: അഴിമതി, കസ്റ്റഡിക്കൊലക്കേസുകളിൽ പ്രോസിക്യൂഷൻ അനുമതിയില്ല

Related Articles

Back to top button