Kerala

എറണാകുളത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; ഡെങ്കിപ്പനിയും പടരുന്നു

സംസ്ഥാനത്ത് കാലവർഷം ശക്തമായതിന് പിന്നാലെ പകർച്ചവ്യാധികളും പടരുന്നു. എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായാണ് റിപ്പോർട്ടുകൾ. ജില്ലയിൽ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 33 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്

ആറ് പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഡെങ്കി സംശയിക്കുന്ന 196 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറ് പേർക്കാമ് എലിപ്പനി സ്ഥിരീകരിച്ചത്

എലിപ്പനി ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശിയാണ് മരിച്ചത്. ആറ് ദിവസത്തിനുള്ളിൽ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 3346 പേരാണ്.

The post എറണാകുളത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു; ഡെങ്കിപ്പനിയും പടരുന്നു appeared first on Metro Journal Online.

See also  കാസർകോട്, എറണാകുളം, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Related Articles

Back to top button