Kerala

സംഘടനയുടെ ശാക്തീകരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്; പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ്. പാർട്ടി കൂടുതൽ ശക്തമാകണമെന്ന് മുതിർന്ന നേതാക്കൾ ആഗ്രഹിക്കുന്നതിൽ തെറ്റില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു

ശക്തമായ സമരവുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുന്നുണ്ട്. യൂത്ത് കോൺഗ്രസ്, കെ എസ് യു പ്രവർത്തകർ പോലീസിന്റെ അക്രമങ്ങൾ നേരിട്ടാണ് മുന്നോട്ടു പോകുന്നത്. സമരപരിപാടികൾ ശക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു

ഗുരുപൂർണിമാഘോഷത്തിന്റെ പേരിൽ സ്‌കൂളിൽ വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. അധ്യാപകരെ ആദരിക്കണം. എന്നാൽ ഈ രൂപത്തിലാകരുത്. വിദ്യാർഥികളെ കൊണ്ട് നിർബന്ധിപ്പിച്ച് പാദപൂജ ചെയ്യിപ്പിക്കരുതെന്നും സണ്ണി ജോസഫ് പറഞ്ഞു

The post സംഘടനയുടെ ശാക്തീകരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്; പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ് appeared first on Metro Journal Online.

See also  ഇന്ന് എസ് എഫ് ഐയുടെ സംസ്ഥാനവ്യാപക പഠിപ്പ് മുടക്ക് സമരം; രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Related Articles

Back to top button