Kerala

മലപ്പുറത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം കർക്കടകം അങ്ങാടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി ഭാഗത്ത് നിന്ന് മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്

ഓട്ടോയുടെ മുൻചക്രത്തിൽ നായ ഇടിച്ചതിനെ തുടർന്നാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. വെള്ളില സ്വദേശി കടൂക്കുന്നൻ നൗഫലാണ്(43)മരിച്ചത്.

നൗഫലിനെ നാട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ത്രീകളടക്കമുള്ള യാത്രക്കാർ വണ്ടിയിലുണ്ടായിരുന്നുവെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

See also  ഒന്നിച്ച് യാത്രയായവര്‍ മണ്ണില്‍ ഒന്നിച്ചുറങ്ങും; സ്‌കൂളില്‍ പൊതുദര്‍ശനമില്ല

Related Articles

Back to top button