Kerala

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്; അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേർത്തു

കോഴിക്കോട് കുറ്റ്യാടിയിൽ മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തു. അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്‌രിയയെയാണ് പ്രതി ചേർത്തത്.

ഭാര്യയും ഭർത്താവും ചേർന്ന് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതി. അജ്‌നാസും ഭാര്യയും മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് കുട്ടി പറയുന്നു. മിസ് രിയയെ പോലീസ് അറസ്റ്റ് ചെയ്തു

പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നേരത്തെ കേസെടുത്തതിന് പിന്നാലെ അജ്മീറിലേക്ക് കടന്ന അജ്‌നാസിനെ മംഗളൂരുവിൽ വെച്ചാണ് പിടികൂടിയത്. കുറ്റ്യാടിയിൽ ബാർബർ ഷോപ്പ് നടത്തുകയാണ് അജ്‌നാസ്‌

See also  വയനാടിനുള്ള ദുരന്തസഹായം വൈകിപ്പിച്ച് കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി കെ രാജൻ

Related Articles

Back to top button