Kerala

പത്തനംതിട്ട അനാഥാലയം പോക്‌സോ കേസ്; പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ പ്രതിയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെയാണ് അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, മകൻ, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് നടപടി.

കേസ് ഡയറി ഹാജരാക്കാൻ അടൂർ പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. അനാഥാലയത്തിൽ അന്തേവാസിയായിരുന്ന പെൺകുട്ടി ഗർഭിണിയായെന്നും ഈ സമയത്ത് പ്രായപൂർത്തിയായില്ലെന്നുമാണ് കേസ്. ഈ പെൺകുട്ടിയെ നടത്തിപ്പുകാരി മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു

ശിശുക്ഷേമ സമിതിയുടെ റിപ്പോർട്ട് പ്രകാരമായിരുന്നു കേസ്. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ് ഇതിന് പിന്നിലെന്നുമാണ് ഹർജിക്കാരുടെ വാദം.

The post പത്തനംതിട്ട അനാഥാലയം പോക്‌സോ കേസ്; പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു appeared first on Metro Journal Online.

See also  സിപിഐ അടക്കമുള്ളവർക്ക് മുന്നണിയിലേക്ക് സ്വാഗതം; അൻവർ അടഞ്ഞ അധ്യായം: അടൂർ പ്രകാശ്

Related Articles

Back to top button