Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്‌തേക്കും

കൊല്ലത്ത് സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂളിനും കെഎസ്ഇബിക്കും പഞ്ചായത്തും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. പതിറ്റാണ്ടുകളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല. അപായ ലൈനിന് കീഴെ സ്‌കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്‌കൂളിന് ഫിറ്റ്‌നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി

സംഭവത്തിൽ പ്രധാനാധ്യാപികക്കെതിരെ നടപടിയുണ്ടാകും. പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്‌തേക്കും. ഡിജിഇയുടെ അന്തിമ റിപ്പോർട്ട് ഇന്ന് ലഭിക്കും. പോലീസ് ഇന്ന് സ്‌കൂൾ അധികൃതരുടെ മൊഴിയെടുക്കും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്

അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം. സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്‌കൂളിൽ പരിശോധന നടത്തും. വിദേശത്തുള്ള സുജ നാട്ടിലെത്തുന്നത് വരെ മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. തുർക്കിയിലുള്ള സുജ നാളെ രാവിലെ നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്‌തേക്കും appeared first on Metro Journal Online.

See also  9 വയസുകാരിയെ വാഹനമിടിച്ച ശേഷം കടന്ന കേസ്; ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Related Articles

Back to top button