Kerala

ഏതാണ് ഹിന്ദു മഹാസഭ; അവരുമായി യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ

ഹിന്ദു മഹാസഭയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഹിന്ദു മഹാസഭയെന്ന് പറയുന്ന സഭയേതാണെന്ന് ഞങ്ങൾക്കറിയില്ല. തെരഞ്ഞെടുപ്പ് ഓഫീസിൽ പലരും വന്ന് പോകും. ചിത്രങ്ങൾ പുറത്തുവന്നതു കൊണ്ട് കാര്യമില്ല

അവരുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ല. നയവും നിലപാടും മാറ്റിയാൽ എല്ലാവരുമായും സഹകരിക്കും. ആർഎസ്എസ് ഇങ്ങോട്ട് വരാൻ ഇപ്പോൾ ഒരു സാധ്യതയുമില്ല. നിലപാടും നയവും മാറ്റിയാൽ ആർക്കും വരാമെന്നും ഗോവിന്ദൻ പറഞ്ഞു

ആശമാരുടെ സമരം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ളതാണ്. രാഷ്ട്രീയം കളിക്കാനാണ് ആശമാർ ശ്രമിക്കുന്നത്. ആശമാരുടെ മുദ്രവാക്യം ശരിയാണ്. അത് ബിജെപിക്കെതിരെയാണ് അവർ പറയേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു

The post ഏതാണ് ഹിന്ദു മഹാസഭ; അവരുമായി യാതൊരു ബന്ധവുമില്ലെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.

See also  വിലക്കുറവിന് സഡൻ ബ്രേക്ക്; സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്, പവന് 840 രൂപ ഉയർന്നു

Related Articles

Back to top button