പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹവും കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി ചെമ്പലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹവും കണ്ടെത്തി. റെയിൽവേ പാലത്തിന് താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ നിന്നാണ് ഇന്ന് വൈകിട്ടോടെ മൃതദേഹം കണ്ടെടുത്തത്
വയലപ്ര സ്വദേശി എംവി റീമയുടെ(30) മകൻ കൃശിവ് രാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച അർധരാത്രിയോടെയാണ് റീമ മകനുമൊത്ത് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു
ഇന്ന് റീമയുടെ സംസ്‌കാരം നടക്കുകയും ചെയ്തു. ഇന്നലെ പുഴയിൽ ക്യാമറ അടക്കം ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. റീമ ഭർതൃവീട്ടുകാരുമായി അകന്ന് സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്
The post പഴയങ്ങാടിയിൽ അമ്മയ്‌ക്കൊപ്പം പുഴയിൽ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹവും കണ്ടെത്തി appeared first on Metro Journal Online.