Kerala

വി എസിന്റെ സംസ്‌കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കില്ല

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിൽ നാളെ(ജൂലൈ 23) ഗതാഗത നിയന്ത്രണം. ദീർഘദൂര ബസുകൾ ബൈപ്പാസ് വഴി പോകണം. നഗരത്തിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

ചേർത്തല ഭാഗത്ത് നിന്ന് ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണം

അതേസമയം വിഎസിന്റെ വിലാപ യാത്ര ആലപ്പുഴയിലേക്ക് യാത്ര തുടരുകയാണ്. മണിക്കൂറുകൾ പിന്നിട്ടിട്ടും തിരുവനന്തപുരം ജില്ല പോലും ഇതുവരെ പിന്നിടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ തിരുവനന്തപുരം പള്ളിപ്പുറത്താണ് വിലാപ യാത്ര കടന്നുപോകുന്നത്. അടുത്തത് മംഗലപുരത്താണ് വിലാപ യാത്ര എത്തുക.

The post വി എസിന്റെ സംസ്‌കാരം: നാളെ കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കില്ല appeared first on Metro Journal Online.

See also  ആരെയും വിളിച്ചിട്ടില്ല, സ്വാഭാവികമായും ഉത്തരവാദിത്തമുണ്ട്; തരൂരിന് മറുപടിയുമായി തിരുവഞ്ചൂർ

Related Articles

Back to top button