Kerala

ആലപ്പുഴയുടെ മണ്ണിലൂടെ അവസാനമായി വിഎസ് കടന്നുപോകുന്നു; ജനസാഗരത്തിന് നടുവിലൂടെ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരവുമായുള്ള വിലാപയാത്ര ആലപ്പുഴ തോട്ടപ്പള്ളി എത്തി. ആയിരങ്ങളാണ് വഴിയോരങ്ങളിൽ വിഎസിന് അവസാന യാത്ര നൽകാനായി കാത്തുനിൽക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടിട്ടും ഇപ്പോഴും പുന്നപ്രയിൽ എത്താൻ സാധിച്ചിട്ടില്ല.

അടുത്തത് പോയിന്റ് പുറക്കാടാണ്. വിലാപയാത്ര കരുതിയതിലും ഏറെ വൈകിയതോടെ പൊതുദർശനമടക്കമുള്ള കാര്യങ്ങൾ ചുരുക്കിയിട്ടുണ്ട്. പറവൂരിലെ വീട്ടിൽ ആദ്യ 10 മിനിറ്റ് കുടുംബാംഗങ്ങൾക്ക് മാത്രമായി മാറ്റിവെക്കും. ഈ സമയത്ത് ആരെയും വീട്ടിലേക്ക് പ്രവേശിപ്പിക്കില്ല. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനം അരമണിക്കൂറായി ചുരുക്കി

വൈകിട്ട് നാല് മണിക്ക് തീരുമാനിച്ച സംസ്‌കാര ചടങ്ങുകൾ വൈകുമെന്നും സമയക്രമം സംബന്ധിച്ച മറ്റ് വിവരങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു

The post ആലപ്പുഴയുടെ മണ്ണിലൂടെ അവസാനമായി വിഎസ് കടന്നുപോകുന്നു; ജനസാഗരത്തിന് നടുവിലൂടെ appeared first on Metro Journal Online.

See also  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button