Kerala

ആലപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ. കാവാലം സ്വദേശികളായ ഹരികൃഷ്ണൻ, യദു കുമാർ എന്നിവരാണ് അറസ്റ്റിലായത്. കാവാലം സ്വദേശി സുരേഷ് കുമാർ(30) ജൂൺ 2നാണ് ചികിത്സയിലിരിക്കെ മരിച്ചത്.

മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ സുരേഷിനെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ചതായി കണ്ടെത്തി. മർദനത്തിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മസ്തിഷ്‌ക അണുബാധയായി മാറിയത്.

പരിശോധനയിൽ തലയോട്ടിക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. അപകടത്തിൽ പറ്റിയതെന്നാണ് സുരേഷ് കുമാർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ പ്രദേശവാസികളായ നാല് പേർ ചേർന്ന് മർദിച്ചെന്ന് സുരേഷ് പറഞ്ഞതായി സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ്

 

 

The post ആലപ്പുഴയിലെ യുവാവിന്റെ മരണം കൊലപാതകം; രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ appeared first on Metro Journal Online.

See also  ജി സുധാകരൻ നീതിമാനായ രാഷ്ട്രീയ പ്രവർത്തകൻ; പ്രശംസയുമായി വി ഡി സതീശൻ

Related Articles

Back to top button