Kerala

തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യലഹരിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു

തിരുവനന്തപുരം ചിറയിൻകീഴിൽ ജേഷ്ഠ്യൻ അനിയനെ വെട്ടിക്കൊന്നു. വയൽത്തിട്ട വീട്ടിൽ രതീഷാണ്(32) കൊല്ലപ്പെട്ടത്. കഴുത്തിലാണ് രതീഷിന് വെട്ടേറ്റത്.

സഹോദരൻ മഹേഷാണ് രതീഷിനെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നു. മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

The post തിരുവനന്തപുരം ചിറയിൻകീഴിൽ മദ്യലഹരിയിൽ യുവാവ് സഹോദരനെ വെട്ടിക്കൊന്നു appeared first on Metro Journal Online.

See also  സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ

Related Articles

Back to top button