Kerala

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം

തിരുവനന്തപുരം: നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

കെ എസ് ആർ ടി സി ബസ്സിലെ 7 കുട്ടികൾക്കും ട്രാവലറിലെ നാല് കുട്ടികൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.

 

See also  ബൈക്ക് പോരാ കാർ വേണമെന്ന് മകൻ; വഞ്ചിയൂരിൽ പിതാവ് മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

Related Articles

Back to top button