ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

്‌സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും. രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം.
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഗോവിന്ദ ചാമി ചാടിയത് സംബന്ധിച്ച
വിവരങ്ങളും വീഴ്ചകളും ജയിൽ മേധാവി മുഖ്യമന്ത്രിയെ ധരിപ്പിക്കും. സംസ്ഥാനത്തെ
ജയിലുകളിൽ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ലെന്ന പരാതിയും ശക്തമാണ്. സംസ്ഥാന പോലീസ് മേധാവിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ജയിലിലെ ഗുരുതര സുരക്ഷാവീഴ്ച ചർച്ചയാക്കിയാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം. 9 മാസമായി ഗോവിന്ദച്ചാമി ജയിൽ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികൾ തകർത്തുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
The post ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് appeared first on Metro Journal Online.