Movies

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാൻ സാന്ദ്ര തോമസ്; ഇന്ന് പത്രിക നൽകും

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ നാമ നിർദേശ പത്രിക നൽകാനൊരുങ്ങി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിർമാതാക്കളുടെ സംഘടനയിലേക്കുള്ള തെരഞ്ഞടുപ്പ് നടക്കുക.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നിലവിലെ ഭരണസമിതിയിൽപ്പെട്ട പ്രമുഖർക്കെതിരായ നിയമ നടപടിക്ക് പിന്നാലെയാണ് സംഘടനാ തെരഞ്ഞടുപ്പിൽ മത്സരിക്കുമെന്ന സാന്ദ്രയുടെ പ്രഖ്യാപനം. സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും ഇന്ന് നാമനിർദേശ പത്രിക സമപ്പിക്കുമെന്നും സാന്ദ്ര പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാ നടപടി പരാജയമാണെന്നും താരങ്ങളുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നവരല്ല സംഘടനയെ നയിക്കേണ്ടതെന്നും താൻ പ്രസിഡന്റായാൽ ഗുണപരമായ മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

The post ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്ത് മത്സരിക്കാൻ സാന്ദ്ര തോമസ്; ഇന്ന് പത്രിക നൽകും appeared first on Metro Journal Online.

See also  ഹൈദരലി ശിഹാബ് തങ്ങൾ മെമ്മോറിയൽ സ്കോളർഷിപ് പരീക്ഷ നാളെ

Related Articles

Back to top button