Kerala

മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ്(31) മരിച്ചത്.

ഇന്നലെ രാത്രി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിംനയുടെ ഭർത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

See also  ലക്ഷ്മി നക്ഷത്രക്കെതിരെ ഷിയാസ്; സഹായം കൊടുക്കുന്നത് നാട്ടുകാരെ അറിയിക്കേണ്ടതില്ല

Related Articles

Back to top button