Kerala

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, സിപിഎമ്മിന് സഹായം ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സതീശൻ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്തെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ട്. ക്രമക്കേട് മനപ്പൂർവം വരുത്തിയതാണ്. തട്ടിപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സിപിഎമ്മിന് സഹായം നൽകിയെന്നും സതീശൻ ആരോപിച്ചു

വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയം 15 ദിവസത്തിൽ നിന്ന് 30 ദിവസമായി വർധിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. സിപിഎം അംഗങ്ങളുടെ സഹായത്തോടെയാണ് പട്ടിക തയ്യാറാക്കിയത്. ഒരുകാലത്തും ഇല്ലാത്ത നിബന്ധനയാണ് ഇത്തവണയുള്ളത്

15 ദിവസത്തിനുള്ളിൽ എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർത്ത് പൂർത്തിയാക്കും. ഇത് സാധ്യമാകില്ല. വോട്ടർ പട്ടിക പുതുക്കാനുള്ള സമയം 30 ദിവസമാക്കി നീട്ടണം. തെരഞ്ഞടുപ്പ് കമ്മീഷൻ നീതിപൂർവമായല്ല പ്രവർത്തിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

The post വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട്, സിപിഎമ്മിന് സഹായം ചെയ്തു: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സതീശൻ appeared first on Metro Journal Online.

See also  മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി; ആരോഗ്യ മന്ത്രി നഡ്ഡയെയും കണ്ടു

Related Articles

Back to top button