Kerala

പന്തിരാങ്കാവ് ക്ഷേത്രത്തിലെ സ്വർണമാല മോഷണം; മേൽശാന്തി പിടിയിൽ

കോഴിക്കോട് പന്തീരങ്കാവ് മഹാ വിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പിടിയിൽ. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണനാണ്(37) പിടിയിലായത്.

പന്തീരങ്കാവ് പോലീസാണ് പ്രതിയെ പിടികൂടിയത്. വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് മേൽശാന്തി കവർന്നത്.

മാല കവർന്ന ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചുവെന്നാണ് മേൽശാന്തി പോലീസിന് നൽകിയ മൊഴി. മാല തിരിച്ചു കിട്ടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

The post പന്തിരാങ്കാവ് ക്ഷേത്രത്തിലെ സ്വർണമാല മോഷണം; മേൽശാന്തി പിടിയിൽ appeared first on Metro Journal Online.

See also  മുണ്ടക്കൈ, ചൂരൽമല ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് 682 കോടി ലഭിച്ചെന്ന് സർക്കാർ സത്യവാങ്മൂലം

Related Articles

Back to top button