Kerala

കൊല്ലത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്റ്ററെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്റ്ററെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. ദന്തൽ ക്ലിനിക്കിൽ ആരും ഇല്ലാതെ ഇരുന്ന സമയത്തായിരുന്നു പ്രതി ഇവിടെ എത്തിയത്. യുവ വനിതാ ഡോക്റ്ററുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം ഇയാളുടെ പക്കൽ ഉണ്ടായിരുന്ന ടേപ്പ് ഡോക്റ്ററുടെ കൈയിൽ ചുറ്റി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

 

എന്നാൽ ഇതിനിടെ കുതറിമാറി ഓടി രക്ഷപെട്ട ഡോക്റ്റർ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്.

See also  പുനഃസംഘടന ചർച്ച ഇതുവരെ നടന്നിട്ടില്ല; ആരെങ്കിലും പടച്ചുവിടുന്നതാണോയെന്ന് സംശയമുണ്ട്: കെ മുരളീധരൻ

Related Articles

Back to top button