Kerala

ജൂൺ 16 മുതൽ ജൂലൈ 1 വരെ തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ സർവീസ്

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. ജൂൺ 16 മുതൽ ജൂലൈ 1 വരെയാണ് സർവീസ് നടക്കുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ജൂൺ 16നും മംഗളൂരുവിൽ നിന്നുള്ള സർവീസ് ജൂൺ 17നും ആരംഭിക്കും

ജൂൺ 16ന് തിരുവനന്തപുരം നോർത്തിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന 06163 നമ്പർ ട്രെയിൻ പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരുവിൽ എത്തും. 17ന് വൈകിട്ട് 3.15ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.35ന് തിരുവനന്തപുരം നോർത്തിൽ എത്തും.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലാകും സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകുക. 14 സെക്കൻഡ് ക്ലാസ് കോച്ചുകൾ ട്രെയിനിലുണ്ടാകും. കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ

The post ജൂൺ 16 മുതൽ ജൂലൈ 1 വരെ തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് appeared first on Metro Journal Online.

See also  സരിന് പിന്നാലെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷാനിബും കോൺഗ്രസ് വിട്ടു

Related Articles

Back to top button