World

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവിന് നേരെ ആക്രമണം; വെട്ടേറ്റ് കൈ അറ്റുതൂങ്ങി, നട്ടെല്ലിനും പരുക്ക്

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം. വടിവാൾ കൊണ്ടുള്ള ആക്രമണത്തിൽ 33കാരനായ യുവാവിന്റെ കൈ അറ്റുതൂങ്ങി. വംശീയ ആക്രമണമെന്ന നിലയിലാണ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത്.

സൗരഭ് ആനന്ദ് എന്ന 33കാരനാണ് ആക്രമണത്തിന് ഇരയായത്. മെൽബണിലെ അൽട്ടോണ മെഡോസിലെ സെൻട്രൽ സ്‌ക്വയർ ഷോപ്പിംഗ് സെന്ററിലെ ഫാർമസിൽ നിന്ന് മരുന്ന് വാങ്ങി വരുമ്പോഴായിരുന്നു സംഭവം.

അഞ്ച് പേർ ചേർന്നാണ് സൗരഭവിെ ആക്രമിച്ചത്. കൈ അറുത്തുമാറ്റാൻ ശ്രമിച്ച പ്രതികൾ യുവാവിന്റെ ചുമലിലും പുറത്തും വെട്ടിയിട്ടുണ്ട്. അസ്ഥികൾ ഒടിയുകയും നട്ടെല്ലിന് പരുക്കേൽക്കുകയും ചെയ്തു.

See also  അറ്റ്ലാന്റയിലെ സിഡിസി ആസ്ഥാനത്ത് വെടിവയ്പ്പ്; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു: അക്രമി മരിച്ചു

Related Articles

Back to top button