പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; കെപിസിസി അച്ചടക്ക സമിതി അന്വേഷിക്കും

മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം അന്വേഷിക്കാൻ കെപിസിസി അച്ചടക്ക സമിതി. അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയം അന്വേഷിക്കും. ഫോൺ ചോർത്തലിന് പിന്നിൽ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെ ആണ് അന്വേഷണം. വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.
ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കപ്പെട്ട് പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. ഫോൺ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്ച ഉണ്ടായെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ ജലീൽ പറഞ്ഞിരുന്നു.
തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി എൻ ശക്തൻ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ഡിസിസി ഓഫീസിൽ എത്തിയാകും ചുമതല ഏറ്റെടുക്കുക. പാലോട് രവി രാജിവച്ച പശ്ചാത്തലത്തിലാണ് എൻ ശക്തന് താത്കാലിക ചുമതല നൽകിയത്.
The post പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; കെപിസിസി അച്ചടക്ക സമിതി അന്വേഷിക്കും appeared first on Metro Journal Online.