Kerala

മുൻ കാമുകിയുടെ മോർഫ് ചെയ്ത ഫോട്ടോ അയച്ചു കൊടുത്ത് ഭീഷണി; ഫുട്‌ബോൾ താരം അറസ്റ്റിൽ

മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോ ഇൻസ്റ്റഗ്രാം വഴി അയച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ഫുട്‌ബോൾ താരം അറസ്റ്റിൽ. ബാംഗ്ലൂർ നോർത്ത് എഫ് സിയുടെ താരവും കൊട്ടാരക്കര കരിക്കം സ്വദേശിയുമായ ഹോബിൻ കെ കെയാണ് അറസ്റ്റിലായത്

കൊല്ലം സ്വദേശിയായ മുൻ കാമുകിയുടെ മോർഫ് ചെയ്ത നഗ്നഫോട്ടോകൾ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തുവെന്നാണ് ഇയാൾക്കെതിരായ കേസ്. കൊച്ചി സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെ എറണാകുളം സെഷൻസ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

See also  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

Related Articles

Back to top button