Local

വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി ആനിരാജയുടെ ഏറനാട് മണ്ഡലം പര്യടനം ശ്രദ്ധേയമായി

അരീക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വയനാട് ലോക്സഭാ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി ആനിരാജ ഏറനാട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. കഴിഞ്ഞ ദിവസം രാവിലെ ഒൻപതിന് കീഴുപറമ്പിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ പ്രദേശങ്ങളിൽ പൊതുജനങ്ങളോട് സംവദിച്ച് അരീക്കോട് നൈറ്റ് മാർച്ചോടെ സമാപിച്ചു. രാജ്യവും ജനതയുമാണ് പ്രധാനമെന്നും മറിച്ച് മതമോ ജാതിയോ അല്ലെന്നും എടവണ്ണ കിഴക്കേ ചാത്തല്ലൂർ ചേലാർമല ആദിവാസി കോളനിയിൽ ഒരുക്കിയ സ്വീകരണപ രിപാടിയിൽ പറഞ്ഞു.

വൈകീട്ട് അഞ്ചോടെ കിഴക്കേ ചാത്തല്ലൂർ അട്ടിയിലെ പര്യടനത്തിനു ശേഷമാണ് ആനി രാജയും പ്രവർത്തകരും ചോലാർമല കയറി ആദിവാസി കോളനിയിലെത്തിയത്. തുമ്പട്ടിച്ചാൽ കോളനിയിലും പര്യടനമുണ്ടായിരുന്നു. ചെമ്പക്കുത്തിലെ ബൂത്ത് കൺവെൻഷനിലും പങ്കെടുത്തു. രാവിലെ ഒൻപതിന് കീഴുപറമ്പിൽ നിന്നാണ് ആനി രാജ പര്യടനം തുടങ്ങിയത്. ഐ.ടി.ഐ. കാമ്പസ്, വെറ്റിലപ്പാറ, കുഴിമണ്ണ, കാവനൂർ എന്നി വിടങ്ങളിലും പ്രചാരണപരിപാടികൾ നടന്നു. അരീക്കോട് നടന്ന നൈറ്റ് മാർച്ചിൽ കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നടപടികൾക്ക് എതിരെയും സിഎഎ, യുസിസി ഉൾപ്പെടെയുള്ള വർഗീയ നിയമനിർമാണങ്ങളെയും കടുത്ത ഭാഷയിൽ വിമർശിച്ചു. വൻ ജനപങ്കാളിത്തത്തോടെ അരീക്കോട് മമത ജംഗ്ഷനിൽ നടന്ന പൊതു പരിപാടിയോടെ പര്യടനം സമാപിച്ചു.

See also  കോളേജ് ലൈബ്രറിയിലേക്ക് ബ്രെയിൽ ഗ്രന്ഥങ്ങൾ നൽകി

Related Articles

Check Also
Close
Back to top button