Kerala

കണ്ണൂർ ചെറുതാഴത്ത് യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി; മൂത്ത കുട്ടിയുടെ നില ഗുരുതരം

കണ്ണൂർ പിലാത്തറ ചെറുതാഴം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി. അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയ(30) ആണ് രണ്ട് മക്കളുമായി കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം

മൂന്ന് പേരെയും രക്ഷപ്പെടുത്തി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് വയസ്സുള്ള മൂത്ത കുട്ടി ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്. നാല് വയസുകാരി ദേവികക്കും സാരമായി പരുക്കേറ്റിട്ടുണ്ട്

നാട്ടുകാരാണ് മൂന്ന് പേരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് എത്തിയിരുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് അറിയുന്നു.

See also  ജയരാജന്റെ മഅ്ദനി പരാമര്‍ശം: നോട്ടിന് വേണ്ടിയോ വോട്ടിന് വേണ്ടിയോ

Related Articles

Back to top button