Kerala

പാലക്കാട് യുവതിയെ ബലമായി ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം; നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

പാലക്കാട് നഗരത്തിൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻപേട്ട ജംഗ്ഷനിലാണ് സംഭവം. നടന്നു പോകുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം നടന്നു.

ഊട്ടി സ്വദേശിയാണ് യുവതിയെ മർദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. നാട്ടുകാർ സംഭവം കണ്ട് ഓടിക്കൂടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.

നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.

See also  മുണ്ടക്കൈ-ചൂരമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തും

Related Articles

Back to top button