Kerala

കേരളത്തിൽ ആറാം തീയതി മുതൽ വെളിച്ചെണ്ണയുടെ വില കുറയുമെന്ന് ഭക്ഷ്യമന്ത്രി

കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറയുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി സംസാരിച്ചു. കേര കർഷകർക്ക് കൂടുതൽ ലാഭം കിട്ടി എന്നുള്ളതാണ് വിലക്കയറ്റത്തിൽ ലഭിച്ച ഏക നേട്ടം. പക്ഷേ കൂടുതൽ പ്രയോജനം ലഭിച്ചത് തമിഴ്‌നാട്ടുകാർക്കെന്നും മന്ത്രി പറഞ്ഞു.

ഓണത്തിന് മുൻപ് വെളിച്ചണ്ണയുടെ വില കുറയും. അമിത ലാഭം ഈടാക്കാതെ വെളിച്ചെണ്ണ നൽകാൻ സംരംഭകരുമായി സംസാരിച്ചു. 349 രൂപയാണ് നിലവിലെ വില അത് ഇനിയും കുറയും. വിലക്കുറവ് ആറാം തിയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

10 ാം തിയതി മുതൽ സപ്ലൈകോ ഔട്ട് ലെറ്റുകളിൽ ലഭ്യമാകും. ഇനി മുതൽ സപ്ലൈകോയിൽ ഒഴിഞ്ഞ അലമാര കാണില്ല. ഓണത്തിന് കേരളത്തിലെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മൊബൈൽ മാവേലി സ്റ്റോർ പ്രവർത്തിക്കും. ഗ്രാമങ്ങളിൽ മാവേലി സ്റ്റോറിന്റെ പ്രവർത്തനം ലഭ്യമാകുന്നതിനാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോറെന്നും മന്ത്രി വ്യക്തമാക്കി.

 

See also  കാർഡ് മാറ്റി കളിക്കുമ്പോൾ വോട്ട് ചോർച്ചയുണ്ടാകുന്നത് എൽഡിഎഫ് അറിയുന്നില്ല: പികെ കുഞ്ഞാലിക്കുട്ടി

Related Articles

Back to top button