Kerala

ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നും വീണ്ടും അസ്ഥികൂടങ്ങൾ ലഭിച്ചു; സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

അസ്ഥികൂടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷ്ണങ്ങൾ ലഭിച്ചത്

ജെയ്‌നമ്മ തിരോധാനക്കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് സംഘവും ബിന്ദു പത്മനാഭൻ തിരോധാനക്കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘവും പള്ളിപ്പുറത്തെ വീട്ടിൽ പരിശോധന നടത്തും. ചേർത്തലയിൽ കാണാതായ സ്ത്രീകളെ സെബാസ്റ്റിയൻ അപായപ്പെടുത്തിയോ എന്നാണ് സംശയിക്കുന്നത്

രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും ചതുപ്പ് നിലങ്ങളുമുണ്ട്. ഇവിടങ്ങളിൽ എല്ലാം പരിശോധന നടത്തും. വീടിനുള്ളിൽ ഗ്രാനറ്റ് പാകിയ തറയടക്കം പൊളിച്ച് പരിശോധിക്കും. ്‌

The post ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നും വീണ്ടും അസ്ഥികൂടങ്ങൾ ലഭിച്ചു; സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു appeared first on Metro Journal Online.

See also  പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പുകവലി ചോദ്യം ചെയ്തത് പ്രകോപനമായെന്ന് റിമാൻഡ് റിപ്പോർട്ട്

Related Articles

Back to top button