Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു; ആറംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ആറംഗ കുടുംബം യാത്ര ചെയ്യുകയായിരുന്ന വാഹനം ദേശീയപാതയിൽ വെച്ചാണ് കത്തിയമർന്നത്. ദേശീയപാത 66 കാക്കഞ്ചേരിയിൽ വെച്ചാണ് അപകടം

ടാറ്റ് എയ്‌സ് വാഹനമാണ് കത്തിനശിച്ചത്. ഫറോക്കിൽ നിന്നും വേങ്ങരയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് ഇതിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിൽ നിന്ന് പുക ഉയരുകയായിരുന്നു

പുക കണ്ടതോടെ വാഹനം ഒതുക്കി നിർത്തി. വാഹനമോടിച്ചിരുന്ന ചുങ്കം സ്വദേശി കെ മുഹമ്മദും മറ്റുള്ളവരും പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടർന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.

See also  കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വിദ്യാർത്ഥി റോഡിൽ വീണ് അപകടം

Related Articles

Back to top button