Kerala

കണ്ണിന് പരുക്കേറ്റ പിടി 5നെ മയക്കുവെടി വെച്ചു; ആനയെ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും

കണ്ണിന് പരുക്കേറ്റ പാലക്കാട്ട കൊമ്പൻ പിടി 5നെ മയക്കുവെടി വെച്ചു. ആനയെ ദൗത്യസംഘം ഉടൻ കാട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരും. വടവുമായി ഉദ്യോഗസ്ഥർ കാട്ടിലേക്ക് പോയി. ആനയെ ചികിത്സിക്കുന്നതിന്റെ ഭാഗമായാണ് മയക്കുവെടി വെച്ച് പിടികൂടുന്നത്.

ആനയെ മയക്കുവെടി വെച്ച ശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് നേരത്തെ ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ അറിയിച്ചത്. ചികിത്സ നൽകിയ ശേഷം ആനയെ കാട്ടിലേക്ക് തിരിച്ചയക്കും. പരുക്ക് ഗുരുതരമല്ലെങ്കിൽ ബേസ് ക്യാമ്പിലേക്ക് മാറ്റും.

ദൗത്യം നടക്കുന്നതിനാൽ മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഭരത്, വിക്രം എന്നീ കുങ്കിയാനകളും ദൗത്യത്തിന്റെ ഭാഗമാണ്.

See also  തൃശ്ശൂർ ചേർപ്പിൽ പാടത്ത് നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മാസങ്ങളുടെ പഴക്കം

Related Articles

Back to top button