Kerala

കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി

കണ്ണൂർ കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പോലീസ് പരിശോധനക്കിടെ കാപ്പ കേസ് പ്രതി പുഴയിൽ ചാടി. 11 കേസുകളിൽ പ്രതിയായ തലശ്ശേരി സ്വദേശി അബ്ദുൽ റഹീമാണ് പുഴയിൽ ചാടിയത്

റഹീമിനായി തെരച്ചിൽ തുടരുകയാണ്. ലഹരിക്കടത്ത്, പോലീസിന് നേർക്കുള്ള ആക്രമണം തുടങ്ങിയ നിരവധി ഗുണ്ടാ കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാളെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ കലക്ടർ ഉത്തരവിട്ടിരുന്നു

പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ഇതിനിടെയാണ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസിന് മുന്നിൽപ്പെട്ടതും പുഴയിൽ ചാടിയതും.

See also  ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സംസ്ഥാനത്തെ ജയിലുകളുടെ സുരക്ഷ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്

Related Articles

Back to top button