Kerala

മദ്യലഹരിയിൽ കാറോടിച്ച് ഇടിച്ച് തെറിപ്പിച്ചത് 13 വാഹനങ്ങൾ; യുവാവിനെതിരെ കേസ്

കൊച്ചി നഗരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവിനെതിരെ കേസ്. ഇന്നലെ അർധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചൽ സ്വദേശി മഹേഷ് കുമാർ മദ്യലഹരിയിൽ കാറോടിച്ച് നിർത്തിയിട്ടിരുന്ന 13 വാഹനങ്ങളാണ് ഇടിച്ചുതെറിപ്പിച്ചത്.

അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാർ മഹേഷിനെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഒടുവിൽ മരട് പോലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു.

മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാൾക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.

The post മദ്യലഹരിയിൽ കാറോടിച്ച് ഇടിച്ച് തെറിപ്പിച്ചത് 13 വാഹനങ്ങൾ; യുവാവിനെതിരെ കേസ് appeared first on Metro Journal Online.

See also  മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button