Kerala
കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പൂർണമായും കത്തി നശിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസിന് തീപ്പിടിച്ചു. പാലക്കോടിൽ നിന്നും കോഴിക്കോട് റൂട്ടിലോടുന്ന സന ബസാണ് പൂർണമായും കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ടതോടെ ഉടന്‍ തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ വൻ ദുരന്തം ഒഴിവായി.
കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരിൽ വച്ചാണ് ബസിന് തീപ്പിടിച്ചത്. തീ ഉയർന്നതോടെ ബസിന്‍റെ ഓട്ടോമാറ്റിക് ഡോർ ലോക്കാകുകയും ചെയ്തു. തുടർന്ന് ഡോർ ചവിട്ടി തുറന്നാണ് ആളുകളെ പുറത്തെത്തിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരും അഗ്നിരക്ഷാ സേയുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
The post കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് പൂർണമായും കത്തി നശിച്ചു appeared first on Metro Journal Online.