Kerala

ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് ദേഹത്തേക്ക് വീണു; തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖറാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. നിയന്ത്രണം വിട്ട യന്ത്രം വിജയ് ശേഖറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

See also  ഗൂഗിൾ മാപ്പ് പണി പറ്റിച്ചു; കാറിൽ സഞ്ചരിച്ച ദമ്പതികൾ തോട്ടിൽ വീണു

Related Articles

Back to top button