Kerala
യുകെയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശി ആൽവിൻ സെബാസ്റ്റ്യനാണ്(24) മരിച്ചത്. യോർക്ക്‌ഷെയറിലെ മോട്ടോർവേയിലാണ് അപകടം നടന്നത്.
വൈക്കം സ്വദേശിയായ ആൽവിൻ യുകെയിലെ മിഡിൽസ്ബറോയിലാണ് താമസം. യുവാവ് സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കവെ ലൈൻ തെറ്റിയാണ് അപകടമുണ്ടായത്.
എയർ ആംബുൻസിന്റെ സഹായത്തോടെയാണ് ആൽവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല
The post യുകെയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു appeared first on Metro Journal Online.