ആണ്‍സുഹൃത്ത് മതം മാറാൻ നിർബന്ധിച്ചു, മർദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ

കോതമംഗലത്ത് ടിടിഐ വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂവാറ്റുപുഴ ഗവ. ടിടിഐയിലെ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമൂല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയാണ്(23) തൂങ്ങിമരിച്ചത്
സോനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശി റമീസിനെതിരെ പോലീസ് കേസെടുത്തു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം ആലോചിച്ച് എത്തിയപ്പോൾ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി സോനയുടെ സഹോദരൻ പറഞ്ഞു
മതം മാറാൻ അവൾ തയ്യാറായിരുന്നു. അച്ഛൻ മരിച്ച് 40 ദിവസമേ ആയിട്ടുള്ളു. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് പറഞ്ഞു. റമീസിനെ അനാശാസ്യത്തിന്റെ പേരിൽ ലോഡ്ജിൽ നിന്ന് അടുത്തിടെ പിടിച്ചിരുന്നു. ഇതോടെ ഇനി മതം മാറാനില്ലെന്നും രജിസ്റ്റർ മാര്യേജ് ചെയ്താൽ മതിയെന്നും സഹോദരി പറഞ്ഞു
ആലുവയിൽ പോയി രജിസ്റ്റർ മാര്യേജ് ചെയ്യാമെന്ന് പറഞ്ഞ് റമീസ് സോനയെ കൂട്ടിക്കൊണ്ടുപോയി. വീട്ടിൽ കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു. മതം മാറാൻ പൊന്നാനിക്ക് കൊണ്ടുപോകാൻ കാർ റെഡി ആക്കിയിട്ടിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു മർദനം. ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരൻ പറയുന്നു.