Kerala

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിൾ, ജോസഫ് എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകും.

അഞ്ച് പേരുണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. ഇതിലൊരാൾ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള കർമല മാതാ എന്ന ചെറിയ വള്ളമാണ് മറിഞ്ഞത്.

മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എൻജിനീയറിംഗ് ചീഫ് എൻജിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.

See also  സുപ്രഭാതം പരസ്യം തള്ളി സമസ്ത

Related Articles

Back to top button