ജാംനഗറിലെ റിലയന്‍സ് റിഫൈനറി ആക്രമിക്കും; ഭീഷണി തുടര്‍ന്ന് പാക് സൈനിക മേധാവി

ആണവ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍. ഭാവിയില്‍ ഇന്ത്യയുമായി ഏതെങ്കിലും സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ ഗുജറാത്ത് ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ആക്രമിക്കുമെന്നാണ് പുതിയ ഭീഷണി.
യുഎസിലുള്ള പാക് പ്രവാസികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അസിം മുനീറിന്റെ പുതിയ ഭീഷണി. ഇന്ത്യയുമായി ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനിടെ തന്റെ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി നേരിടേണ്ടി വന്നാല്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് നേരത്തെ അസിം മുനീര്‍ പറഞ്ഞിരുന്നു
നേരത്തെ അസിം മുനീര്‍ നടത്തിയ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തുവന്നിരുന്നു. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നത് തുടരുമെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.
The post ജാംനഗറിലെ റിലയന്‍സ് റിഫൈനറി ആക്രമിക്കും; ഭീഷണി തുടര്‍ന്ന് പാക് സൈനിക മേധാവി appeared first on Metro Journal Online.