Local

ഊരങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചു

ഊർങ്ങാട്ടിരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ട് സംസ്ഥാന സർക്കാർ തട്ടിയെടുക്കുന്നതായി ആരോപിച്ച് ഊർങ്ങാട്ടിരി പഞ്ചായത്ത് ഭരണസമിതി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റാനുള്ള ഉത്തരവ് എൽഡിഎഫ് സർക്കാർ പിൻവലിക്കണമെന്ന് ധർണ്ണയിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് സി ഉഷ, വൈസ് പ്രസിഡണ്ട് ഷിജോ ആൻറണി, പഞ്ചായത്ത് അംഗങ്ങൾ, യുഡിഎഫ് നേതാക്കൾ തുടങ്ങിയവർ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുത്തു.

See also  സപ്തദിന ക്യാമ്പിന് സമാപനം

Related Articles

Back to top button