ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത

ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴി ആന്ധ്ര, ഒഡീഷ തീരത്തിന് സമീപം ന്യൂനമർദമായി മാറി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്
മറ്റ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ജലസേചന ഡാമുകളായ മീങ്കര, പോത്തുണ്ടി, ചുള്ളിയാർ, ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. കെഎസ്ഇബിയുടെ കള്ളി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും റെഡ് അലർട്ടാണ്
The post ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; സംസ്ഥാനത്ത് മഴയ്ക്കും കാറ്റിനും സാധ്യത appeared first on Metro Journal Online.



