പ്രോഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: സാന്ദ്രയുടെ ഹർജി കോടതി തള്ളി

പ്രൊഡ്യുസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതി തള്ളി. വരണാധികാരിയുടെ നിയമനം ചോദ്യം ചെയ്തും തെരഞ്ഞെടുപ്പിൽ കോടതി മേൽനോട്ടം ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് ഫലം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടും സാന്ദര നൽകിയ ഇടക്കാല ഹർജികളാണ് എറണാകുളം സബ് കോടതി തള്ളിയത്
അതേസമയം തന്റെ നോമിനേഷൻ തള്ളിയതിനെതിരെ സാന്ദ്ര നൽകിയ ഹർജിയിൽ കോടതി നാളെ വിശദമായ വാദം കേൾക്കും. ഇത് സമയമെടുക്കുമെന്നതിനാൽ നാളെ നടക്കുന്ന തെരഞ്ഞെടുപ്പിൽ സാന്ദ്രയ്ക്ക് മത്സരിക്കാൻ കഴിയില്ല. കോടതി നടപടി തിരിച്ചടിയല്ലെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുമെന്നും സാന്ദ്ര അറിയിച്ചു
ഹർജികൾ തള്ളിയതോടെ സാന്ദ്ര ഉന്നയിച്ച കാര്യങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് നിർമാതാവ് ബി രാകേഷ് പറഞ്ഞു. സംഘടനയുടെ നിയമാവലിയുമായാണ് തങ്ങൾ മുന്നോട്ടു പോയതെന്ന് ജി സുരേഷ് കുമാർ പ്രതികരിച്ചു.