Sports

അരങ്ങേറ്റം കഴിഞ്ഞ വർഷം, ഇപ്പോൾ ക്യാപ്റ്റൻ; ഇംഗ്ലണ്ടിന്റെ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഇംഗ്ലണ്ട് ടി20 ടീമിന് പുതിയ നായകൻ. അയർലാൻഡിനെതിരെ അടുത്ത മാസം നടക്കുന്ന പരമ്പരയിൽ ഓൾ റൗണ്ടറായ ജേക്കബ് ബെഥലാണ് ടീമിനെ നയിക്കുന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനാണ് 21കാരനായ ജേക്കബ് ബെഥൽ.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബെഥൽ അരങ്ങേറ്റം കുറിച്ചത്. ടി20യിൽ 13 മത്സരങ്ങളും ഏകദിനത്തിൽ 12ഉം ടെസ്റ്റിൽ നാല് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ താരമാണ്.

സീനിയർ താരങ്ങളായ ജോസ് ബട്‌ലർ, ആദിൽ റഷീദ്, ഫിൽ സാൾട്ട് എന്നിവരടങ്ങുന്ന ടീമിനെയാണ് 21കാരൻ നയിക്കുക. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷമാണ് ഇംഗ്ലണ്ട്-അയർലാൻഡ് പരമ്പര നടക്കുന്നത്

The post അരങ്ങേറ്റം കഴിഞ്ഞ വർഷം, ഇപ്പോൾ ക്യാപ്റ്റൻ; ഇംഗ്ലണ്ടിന്റെ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം appeared first on Metro Journal Online.

See also  "ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ"; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ

Related Articles

Back to top button