Kerala

മലപ്പുറം അരീക്കോട് ചിക്കൻ സാൻഡ്‌വിച്ച് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ

മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. 35 പേരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള മുസ്ലിം ജമാഅത്ത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ ഇന്നലെ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

ചിക്കൻ സാൻഡ്‌വിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് പരിപാടി നടന്നത്

ഇന്ന് രാവിലെ വയറിളക്കവും ഛർദിയും മറ്റ് അസ്വസ്ഥതകളുമുണ്ടായതോടെ പലരും ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. ആളുകൾ സമാന ലക്ഷണങ്ങളോടെ എത്തിയതോടെയാണ് ഭക്ഷ്യവിഷബാധയെന്ന് വ്യക്തമായത്.

See also  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Related Articles

Back to top button