Kerala

മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; വടകരയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

വടകര തോടന്നൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ ആശാരികണ്ടി ഉഷയാണ്(53) മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. മുറ്റമടിക്കുമ്പോൾ വീട്ടുമുറ്റത്തേക്ക് ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

ഉഷയെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

See also  പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകും; സതീശന് ധാർഷ്ട്യം, പക്വതയില്ലാത്ത നേതാവെന്നും ഷാനിബ്

Related Articles

Back to top button