Local

ചാലിയാര്‍ പുഴയില്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

അരീക്കോട്: ചാലിയാര്‍ പുഴയില്‍ അപകടത്തില്‍ പെട്ട് ചികിത്സയിലായിരുന്ന അരീക്കോട് ഊര്‍ങ്ങാട്ടീരി ചേലക്കോട് റബ (13) മരണപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച എടശ്ശേരിക്കടവ് പാലത്തിനടുത്ത് വെച്ചായിരുന്നു അപകടം. ആദ്യം അരീക്കോട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച റബയെ പിന്നീട് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ചേലക്കോട് കോൺട്രാക്ട്ടർ ജാഫറിൻ്റെ മകളായ റബ മൂർക്കനാട് എസ് എസ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

See also  സേവ് താലൂക്ക് ആശുപത്രി ഫോറം പ്രതിനിധികൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചു

Related Articles

Back to top button